Wednesday, May 9, 2007

വെറുമൊരു മോഷ്‌ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചോളൂ

വെറുമൊരു മോഷ്‌ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചോളൂ.

മാധ്യമങ്ങളില്‍ പലയിടത്തായി കണ്ട “ബ്ലോഗ്” എന്ന വാക്ക് തപ്പി പിടിച്ച് എത്തിയതാണിവിടെ.
ഈ പേര് നിര്‍ദ്ധേശിച്ചതും ഇതിനു ആവശ്യമായ ലിപികള്‍, സാങ്കേതിക വിവരങ്ങള്‍ എന്നിവ എന്നെ അഭ്യസിപ്പിക്കുകയും ചെയ്തത് ബ്ലോഗര്‍ കൂടിയായ ഒരു സുഹൃത്താണ്.
അങ്ങിനെ ഞാനും ഇവിടെ.


കള്ളന്‍

21 comments:

(Ka)ക(ll)ള്ള(an)ന്‍ said...

വെറുമൊരു മോഷ്‌ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചോളൂ.

മാധ്യമങ്ങളില്‍ പലയിടത്തായി കണ്ട “ബ്ലോഗ്” എന്ന വാക്ക് തപ്പി പിടിച്ച് എത്തിയതാണിവിടെ.
ഈ പേര് നിര്‍ദ്ധേശിച്ചതും ഇതിനു ആവശ്യമായ ലിപികള്‍, സാങ്കേതിക വിവരങ്ങള്‍ എന്നിവ എന്നെ അഭ്യസിപ്പിക്കുകയും ചെയ്തത് ബ്ലോഗര്‍ കൂടിയായ ഒരു സുഹൃത്താണ്.
അങ്ങിനെ ഞാനും ഇവിടെ.


കള്ളന്‍

അഞ്ചല്‍ക്കാരന്‍ said...

എടാ കൊച്ചുകള്ളാ നീയിങ്ങെത്തിയല്ലേ...ഇവിടെ നിന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു.
കക്കുന്നതൊക്കെയും താങ്ങി ഇതിലേ വന്നാല്‍ കയ്യോടെ പൊക്കും....ജാഗ്രതൈ...
സുസ്സ്വഗതം....

Kaithamullu said...

ninne kallenennu vilikkunnavane
pinnenthu VIklikkum KALLA?

Kaithamullu said...
This comment has been removed by the author.
Inji Pennu said...

കള്ളാ കള്ളാ കൊച്ചു കള്ളാ
നിന്നെ കാണാന്‍ എന്തൊരു ചേലാണ്...

ഈ കള്ളന്‍ എന്നൊക്കെ എങ്ങിനെയാ വിളിക്കാ?
വേറെ ഒരു പേരും കൂടി തരൊ?

അനംഗാരി said...

കള്ളനാണെന്ന് പ്രത്യേകിച്ച് പറയേണ്ട.കാണുമ്പോഴെ അറിയാം.

Kaithamullu said...

കള്ളാ,

കള്ളന്റെ പോസ്റ്റില്‍ കേറി എന്റെ പേരില്‍ ഒരപരന്‍ കമന്റിയിരിക്കുന്നത് കണ്ടു. മോഹന്‍ലാല്‍ പറഞ്ഞപോലെ എന്തിനാ -മോനെ, ഈ നാറിയ എടപാട്..?
ധൈര്യമായി കടന്നു വാ, സ്വന്തം തന്ത/തള്ളയിട്ട പേര്‍ നന്നെല്ലെങ്കില്‍ പറ്റുന്ന വേറെ ഒരു പേര്‍ കണ്ട് പിടിക്കൂ...

G.MANU said...

swaagatham

ഉണ്ണിക്കുട്ടന്‍ said...

കള്ളന്‍മോനേ സൂക്ഷിച്ചൊക്കെ കക്കണേ..പ്രത്യേകിച്ചു ചില ചേച്ചിമാരുടെ പോസ്റ്റില്‍ ഓടിളക്കി കേറുമ്പൊ. വല്യ വല്യ പുള്ളികള്‍ കട്ടപ്പൊ പോലീസിനെക്കൊണ്ടു പിടിപ്പിച്ചു നല്ല ഇടി കൊള്ളിച്ച ചേച്ചിമാരാ..

എന്റെ വീട്ടില്‍ ഒന്നുമില്ലാട്ടോ...എല്ലാം ബാങ്കിലാ..

സ്വാഗത്!

വേഡ് വെരി മോന്‍ :ehevip

അവസാനം വേഡ് വെരി സമ്മതിച്ചു ഞാന്‍ VIP ആണെന്ന്!

(Ka)ക(ll)ള്ള(an)ന്‍ said...

കള്ളന് സ്വാഗതം അരുളിയ എല്ലാര്‍ക്കും നന്ദി.
ഇഞ്ചിപ്പെണ്ണ്-അത്ര ചേലുണ്ടോ കാണാന്‍ :) നന്ദി
ആനം‌ഗാരി-ഒരു കള്ളന് മറ്റൊരുവനെ :) . എന്താ ഈ പേരിന്റെ അര്‍ത്ഥം?
രണ്ടു കൈതമുള്ളിനും നന്ദി. അപരന്‍ ആരാണെന്നറിയില്ല.
ജി.മനൂ നന്ദി
ഉണ്ണിക്കുട്ടന്‍ പറഞ്ഞതൊന്നും മനസിലായില്ല. നന്ദി


ഒരു പോസ്റ്റ് സ്വരുക്കൂട്ടുന്നുണ്ട്. കട്ട മുതലൊന്നും ഇവിടെ ഇടില്ല. കള്ളന്റെ സ്വന്തം സമ്പാദ്യം മാത്രം എന്താ?

നിങ്ങളുടെ സ്വന്തം കള്ളന്‍

അപ്പൂസ് said...

വെറുതെ ഇതു വഴി ഒന്നു പോയി വന്നതാ.. ഇപ്പോ അപ്പൂസിന്റെ കീശയില്‍ ഉണ്ടാരുന്ന 3 കപ്പലണ്ടി മുട്ടായി കാണാനില്ല..
ഈ കള്ളനെടുത്തോ?
:)
എന്നാലതേ, കള്ളന്‍ തന്നെ തിന്നോ കേട്ടോ
അപ്പൂന്റെ melcow (വേര്‍ഡ് വെറി അല്ല ഇത്)

സുല്‍ |Sul said...

വരിക വരിക.

(ഞമ്മ്ന്റെ പോസ്റ്റീക്കേറി ബെല്ലോം കക്കേം പിടിക്കേം ചെയ്താ... ബാക്കി പറേക്കണ്ട ജ്ജ്. അതു നീ വെച്ചൊന്നു പറയും അത്രേയുള്ളു”

-സുല്‍

Rasheed Chalil said...

കൊച്ചു കള്ളാ... സ്വാഗതം.

മനോജ് കുമാർ വട്ടക്കാട്ട് said...

കള്ളന്‍ ചക്കേട്ടു
ആരും കണ്ടാല്‍ മിണ്ടണ്ട
പമ്മി പമ്മി കൊണ്ട തിന്നോട്ടെ

(സുഹൃത്തേ, സ്വാഗതം)

മുല്ലപ്പൂ said...

കള്ളാ കള്ളാ എന്നു വിളിക്കുമ്പോ ?
“കുപ്പീലെന്താ ?”
“കള്ളാ...കള്ള്”
സ്വാഗതം

Ziya said...

സുസ്വാഗതം സ്സുഹൃത്തേ...
ഞാന്‍ കായംകുളത്തുകാരനാ...
അപ്പ, വരവേല്‍ക്കാന്‍ എനിക്കധിക്കരമുണ്ട്...

(Ka)ക(ll)ള്ള(an)ന്‍ said...

അപ്പൂസിന്റെ കപ്പലണ്ടി മിഠായിക്ക് നല്ല മധുരം :)
സുല്‍ വിരട്ടരുത് പ്ലീസ് :)
ഇത്തിരിവെട്ടം കൊച്ചുകള്ളന്‍ അല്ല perumkallan.blogspot.com പെരിങ്കള്ളന്‍ ആണ് :)
മുല്ലപ്പൂ, സിയ, പഠിപ്പുരാ നന്ദി.

കുട്ടന്‍സ്‌ | S.i.j.i.t.h said...

അങ്ങിനെ കള്ളനും വന്നു..ഇനീപ്പോ പോലീസെന്നാണാവോ വരുന്നേ...
വെലക്കം കള്ളേട്ടാ..

ഏറനാടന്‍ said...

ഗൊച്ചുഗള്ളാ... അപ്പോ പഠിപ്പിച്ചുതന്ന യൂനികോഡ്‌ ഒക്കെ മറക്കാതെ പയറ്റുക. എന്നെ മറന്നാലും സാരമില്ല. ബൂലോഗരെ മറക്കരുത്‌. അപ്പോള്‍ എല്ലാം പറഞ്ഞ പോലെ.. പേടിയില്ലാതെ പോയിവരൂ.. :)

(Ka)ക(ll)ള്ള(an)ന്‍ said...

കുട്ടന്‍സ് നന്ദി:} ഒരു രസികന്‍ പേര്, എല്ലാരും ശ്രദ്ധിക്കപ്പെടണത് അത്രേ ഉദ്ധേശിച്ചുള്ളൂ, ആ‍ര്‍ക്കും ഇഷ്ടായില്ലായെങ്കില്‍ മാറ്റാം ഈ പേര്

ഏറനാടാന്‍ ഞാന്‍ എന്റെ ഗുരുവായി പറഞ്ഞ ബ്ലോഗര്‍ എന്തായാലും താങ്കള്‍ അല്ല. വെറുതേ ക്രെഡിറ്റെഡുക്കണല്ലേ ബുദ്ധി കൊള്ളാം കേട്ടോ

ഡിലീറ്റഡ് പറഞ്ഞത് മനസിലായില്ല. ഒന്നു വ്യക്തമാക്കാമോ?

Unknown said...

ഞാന്‍ കായംകുളത്തുകാരനാ...

സിയാ കായംകുളത്തുകാരനാണോ?

എങ്കില്‍, പത്തിയൂര്‍ കൊച്ചുണ്ണിയെ അറിയാമോ സിയാ?